Advertisement

ജിസ് ജോയ് – ആസിഫ് അലി ചിത്രം “വിജയ് സൂപ്പറും പൗർണ്ണമിയും” വമ്പൻ വിജയത്തിലേക്ക്

0
ജിസ് ജോയുടെ മൂന്നാമത്തെ ചിത്രമായ ‘വിജയ് സൂപ്പറും പൗർണമിയും’ സൂപ്പറായി മുന്നേറി കൊണ്ടിരിക്കുന്നു. ജിസ് ജോയ് എന്ന സംവിധായകൻ ഒരിക്കൽ കൂടി വിജയ ചരിത്രം രചിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നമ്മുക്ക് കാണാൻ കഴിയുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് അനുദിനം തിരക്ക് വർധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഒരുവിധം എല്ലാ സെന്ററുകളിലും ഈ ചിത്രം ഹൗസ്ഫുൾ ഷോകളുടെ പൂക്കാലമാണ് തീർക്കുന്നത് എന്ന് പറയാം.         പ്രിൻസ് ജോർജ് ഒരുക്കിയ മനോഹരമായ മെലഡികളും അതുപോലെ ടീം ഫോർ മ്യൂസിക് ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന് മുതൽക്കൂട്ടായി എന്ന് വേണം പറയാൻ.  ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ നിർമ്മിച്ച ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങളും കുടുംബ ബന്ധങ്ങളും നർമ്മവും പ്രണയവും എല്ലാം ചാലിച്ചൊരുക്കിയ ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ്.    
Advertisement

No comments

Thoppil Joppan Teaser 2

Thoppil Joppan is an Upcoming Movie written By Nishad Koya and directed by Johny Antony . Starring Mammootty , Andrea Jeremiah and Mamtha Mohandas in ...