Advertisement

വിജയ്‌ സൂപ്പറാണ്…! ജിസ് ജോയിയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രം

0
വിജയ് സൂപ്പറും പൗര്ണമിയും റിവ്യൂ വായിക്കാം...   ആസിഫ് അലിയെ തന്നെ നായകനാക്കി ബൈസൈക്കിൾ തീവ്സ് , സൺ‌ഡേ ഹോളീഡേ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത ജിസ് ജോയ് ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ കെ സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ്എ അലി, ഐശ്വര്യ ലക്ഷ്മി, എന്നിവരവതരിപ്പിച്ചിരിക്കുന്ന വിജയ്, പൗർണമി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു പെണ്ണ് കാണലിലൂടെ കണ്ടു മുട്ടുന്ന ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. സിദ്ദിഖ്, ദേവൻ, രഞ്ജി പണിക്കർ, ബാലു വർഗീസ്, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. ജിസ് ജോയ് – ആസിഫ് അലി കൂട്ടുക്കെട്ടിലെ മൂന്നാം ചിത്രവും കുടുംബ പ്രേക്ഷകർക്ക് ആസ്വധിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു കമ്പ്ലീറ്റ് ഫാമിലി എന്റർടൈനറാണ് അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. അതീവ രരസകരവും എനെർജിറ്റിക്കുമായിരുന്നു ആസിഫ് അലിയുടെ ഈ ചിത്രത്തിലെ പ്രകടനം . നായികയായെത്തിയ ഐശ്വര്യ ലക്ഷ്മി ഒരിക്കൽ കൂടി മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ബാലു വർഗീസ് , സിദ്ദിഖ് എന്നിവരും തങ്ങളുടെ ഭാഗം വളരെ രസകരമായി അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുണ്ട്. വിജയ് സൂപ്പറും പൗർണ്ണമിയും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണ്. എന്തു കൊണ്ടും ന്യൂയറിൽ തീറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നതും ആദ്യ ഹിറ്റും വിജയ് സൂപ്പറും പൗർണമിയും തന്നെ ആയിരിക്കുമെന്ന് തീയേറ്ററിലെ അഭിപ്രായ പ്രകടനങ്ങൾ സൂചിപ്പിക്കുന്നു.
Advertisement

No comments

64th National Film Awards 2017

64th National Film Awards, 64th National Film Awards 2017, National Film Awards 2017   Best Actor - Akshay Kumar (Rustom) Best Actress - Surabhi Lakshmi ...