Advertisement

റിലീസിന് മുന്നേ റെക്കോർഡ് ഓവർസീസ് തുകയുമായി “വിജയ് സൂപ്പറും പൗർണ്ണമിയും”

0
ബൈസിക്കള്‍ തീവ്സിനും, സണ്‍ഡേ ഹോളിഡേയ്ക്കും ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ്‌ “വിജയ്‌ സൂപ്പറും പൗര്‍ണ്ണമിയും” ഐശ്വര്യ ലെക്ഷ്മിയാണ് ആസിഫ് അലിയുടെ നായികയായി ചിത്രത്തില്‍ എത്തുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജു വര്‍ഗിസ്, കെപിഎസി ലളിത, ബാലു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ന്യൂ സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ കെ സുനിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായാണ് റിലീസിന്‍ മുന്‍പേ ഒരു ആസിഫ് അലി ചിത്രം ഓവര്‍സീസ് റൈറ്റ്സില്‍ നിന്നും ഭീമമായ തുക സ്വന്തമാക്കുന്നത്. PLAY FILMS AUSTRALIA & WORLD WIDE FILMS ഈ രണ്ട് കമ്പനികള്‍ ചേര്‍ന്നാണ് “വിജയ്‌ സൂപ്പറും പൗര്‍ണ്ണമിയും” ചിത്രത്തിന്‍റെ ഓവര്‍ സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അര കോടിയിലേറെ രൂപയ്ക്കാണ് റൈറ്റ്സ് വിറ്റിരിക്കുന്നത്.   ഒരു ആസിഫ് അലി ചിത്രത്തിന് റിലീസിന് മുൻപ് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത് . മലയാളത്തിൽ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക , ആസിഫ് – ജിസ് ജോയ് – ഐശ്വര്യ ടീം ഒന്നിക്കുമ്പോൾ ഒരു മെഗാ ഹിറ്റിൽ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല .
Advertisement

No comments

Ore Mukham

Ore Mukham upcoming malayalam movie directed by Sajith Jagadnandan and written by Deepu S Nair, Sandeep Sadanandan. [Not a valid template]