Skip links

സിനിമാ പ്രമോഷന് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്‍കാന്‍ തയ്യാറാകണമെന്ന് തൃഷയോട് നിര്‍മാതാവ്

പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മാതാവ് ടി. ശിവയാണ് തൃഷയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറാകുന്നത്. എന്നാല്‍ പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കും തോറും പ്രമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നാണ് നിര്‍മാതാവ് പറയുന്നു.

Leave a comment