Advertisement

പ്രേക്ഷക മനസ്സുകൾ കീഴടക്കി പഞ്ചവർണ്ണ തത്ത…

0
പറന്നുയർന്ന് പിഷാരടിയുടെ പഞ്ചവർണതത്ത സിനിമയിലെ അഭിനേതാവ് എന്നതിനേക്കാൾ സ്വാഭാവിക നർമത്തിലൂടെ പ്രേക്ഷക മനസ്സിൽ‍ ഇടംപിടിച്ച താരമാണ് രമേഷ് പിഷാരടി. അങ്ങനെയുള്ള പിഷാരടി ആദ്യമായി സിനിമാ സംവിധാനം ചെയ്യുമ്പോൾ വ്യത്യസ്തമായ പ്രമേയവും നിറഞ്ഞ നർമവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിൽ തെറ്റുപറയാനാകില്ലല്ലോ. ജയറാമിന്റെ പ്രത്യേക ലുക്കും മൃഗങ്ങളും പക്ഷികളും പ്രമേയവും തന്നെയാണ് പഞ്ചവർണതത്ത എന്ന, പിഷാരടിയുടെ കന്നി സംവിധാനസംരംഭത്തെ വേറിട്ടു നിർത്തുന്നത്. അവധികാലത്ത് ആസ്വദിക്കാവുന്ന ഒരു കളര്‍ഫുള്‍ സിനിമ തന്നെയാണ് പഞ്ചവര്‍ണതത്ത. ഇന്റര്‍വെല്ലിന് തൊട്ടമുമ്പ് ചിത്രം അതിന്റെ കഥയിലേക്ക് കടക്കും. ഒന്നാം പകുതിയേക്കള്‍ ഊര്‍ജസ്വലമാണ് രണ്ടാം പകുതി. രണ്ടാം പകുതിയില്‍ ജയറാമിന്റെ സഹായിയായി ധര്‍മജന്‍ കൂടി എത്തുന്നതോടെയാണ് സിനിമയുടെ സ്വഭാവം മാറുന്നത്. എന്നാല്‍ ഇവിടേയും മുഴച്ച് നില്‍ക്കുന്ന ചില കോമഡി രംഗങ്ങള്‍ സിനിമയുടെ ഒഴുക്കിനെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്്. അവസാന 20 മിനിറ്റില്‍ സസ്‌പെന്‍സും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകര്‍ സ്റ്റേജില്‍ കാണുന്ന രമേഷ് പിഷാരടിയെ പ്രതീക്ഷാതെ പോയാല്‍ അവധികാലത്ത് ആസ്വദിച്ച് ഇരിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് പഞ്ചവര്‍ണതത്ത. അങ്ങനെയെങ്കില്‍ പഞ്ചവര്‍ണതത്ത പതുക്കെ പതുക്കെ പറന്നുയരും.
Advertisement

No comments

Oru Mexican Aparatha Official Trailer

[Not a valid template]Watch the Official Trailer of 'Oru Mexican Aparatha', an upcoming Malayalam film Produced by Anoop Kannan under the banner of Anoop Kannan ...