Advertisement

ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യ ടിക്കറ്റ് തിരുവനന്തപുരം കളക്ടർ വാസുകിക്ക്; ചിത്രം അടുത്തയാഴ്ച

0
യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് സണ്ണി വെയ്ൻ നൽകിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ആയ വാസുകി മാഡത്തിന് ആണ്. സണ്ണി വെയ്നിൽ നിന്ന് സന്തോഷ പൂർവം ഈ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വാസുകി മാഡം ഏറ്റു വാങ്ങുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങൾ സണ്ണി വെയ്ൻ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. തന്റെ പ്രവർത്തന ശൈലി കൊണ്ടും ജോലിയിൽ ഉള്ള ആത്മാർത്ഥതയും അർപ്പണ ബോധവും കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ആളാണ് വാസുകി. കേരളത്തിൽ പ്രളയം ഉണ്ടായ സമയത്തു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വാസുകി മാഡത്തിന്റെ പ്രവർത്തനം ഏറെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. യുവ തലമുറയുടെ റോൾ മോഡൽ തന്നെയാണ് വാസുകി മാഡം എന്ന് നമ്മുക്ക് പറയാം. ഷജീർ ജലീൽ, ഷജീർ ഷാ, അൻവർ അലി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മജു ആണ്. കുറച്ചു നാള് മുൻപ് യുവ താരം ദുൽകർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഷജീർ ജലീൽ, ജാഫർ ഖാൻ എന്നിവർ ചേർന്ന് അബ്ബാ ക്രീയേഷന്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ന് ഒപ്പം ലാൽ, ആര്യ സലിം എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഫ്രഞ്ച് വിപ്ലവം എന്ന സൂചയാണ്‌ ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത് എന്ന് പറയാം. വരുന്ന ഒക്ടോബർ ഇരുപത്തിയാറിനു ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. പാപ്പിനു ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രശാന്ത് പിള്ളൈ ആണ്.
Advertisement

No comments

Sai Pallavi

[Not a valid template]Sai Pallavi is an Indian film actress, best known for her role as Malar in the 2015 Malayalam film Premam, which was ...