Skip links

news

ശമ്പളത്തുകയായ 2.5 കോടി ജോലിക്കാര്‍ക്ക് നല്‍കി ഏക്ത കപൂര്‍

തന്റെ വാര്‍ഷിക വരുമാനം കമ്പനിയിലെ ജോലിക്കാര്‍ക്ക് സാമ്പത്തിക സഹായമായി നല്‍കി ഹിന്ദി സിനമ സീരിയല്‍ നിര്‍മാതാവായ ഏക്താ കപൂര്‍. വാര്‍ഷിക വരുമാന തുകയായ രണ്ടരക്കോടി രൂപയാണ് തന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിലെ ജോലിക്കാര്‍ക്കായി ഏക്ത നല്‍കിയത്.

‘ഒരു കാര്യം ഏല്‍പ്പിച്ചാല്‍ നിങ്ങള്‍ അത് ഭംഗിയായി ചെയ്യുമല്ലോ’, വീട്ടിലെ സ്ത്രീകളോട് സുരാജ്

കേരളത്തില്‍ കൊറോണ വൈറസ് വ്യപിക്കുന്ന സാഹചര്യത്തില്‍ ഇനി അത് തടയാന്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കേ കഴിയൂ എന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി പങ്കുവെക്കുന്ന വീഡിയോയിലെ നടന്റെ വാക്കുകളാണിത്. ‘ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു

8.5 കോടി കാഴ്ച്ക്കാര്‍, ടെലിവിഷന്‍ റേറ്റിങ്ങില്‍ വീണ്ടും ചരിത്രം രചിച്ച് രാമായണം

പരിപാടി സംപ്രേഷണം ചെയ്ത ആദ്യ രണ്ട് ദിനങ്ങളെ (ശനി, ഞായര്‍) അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. ശനിയാഴ്ച്ച രാവിലെ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോള്‍ 3.4 കോടി കാഴ്ച്ചക്കാരെയാണ് ലഭിച്ചതെങ്കില്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മുഖ്യ നഗരങ്ങളിലും രാമായണത്തിന് ഏറ്റവുമധികം റേറ്റിങ്ങാണ് ലഭിച്ചത്.

കൊറോണ, മാതൃകയായി ഷ്വാസ്നഗറും ഡീകാപ്രിയോയും

കൊറോണ വൈറസിനെ തുരത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനമെത്തിച്ച് ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗര്‍. യുഎസ്സിലെ ആരോഗ്യപ്രവര്‍ത്തനങ്ങല്‍ക്കു വേണ്ടുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി പത്ത് കോടി രൂപയാണ് നടന്‍ സംഭാവന നല്‍കിയിരിക്കുന്നത്. കൂടാതെ കൂടുതല്‍ പേരില്‍ നിന്നും സംഭാവനകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫ്രണ്ട്‌ലൈന്‍ റെസ്‌പോണ്ടേഴ്‌സ് എന്ന പേരിലൊരു ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ കൊറോണ ഇപ്പോള്‍ മാരകമായി പിടികൂടിയിരിക്കുന്നത് അമേരിക്കയെയാണ്. സഹായധനം നല്‍കുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കാനും

മോഹൻലാലിനെതിരേ വ്യാജ പ്രചരണം; നടപടി സ്വീകരിക്കുമെന്ന് പോലീസ്

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിനെതിരേ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് പോലീസ്. മോഹൻലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉൾപ്പെടുത്തി ”തിരുവനന്തപുരം സ്വദേശി മോഹൻലാൽ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തിൽ ഒരാൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം നടത്തിയെന്നാണ് പരാതി. വാർത്ത വെെറലായതോടെ കേരള പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പരാതി. സംഭവം എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കേരള

ബാറ്റ്മാൻ മുഖംമൂടിയണിഞ്ഞ് തെരുവുകളില്‍ ഭക്ഷണം വിതരണം ചെയ്ത് നടൻ

ബാറ്റ്മാന്‍റെ മാസ്ക് അണിഞ്ഞ് മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡ് നടൻ അലി ഫസല്‍. സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ജോർദാനിൽ കിടക്കുന്ന രാജുമോന് വരെ ഫോൺ എടുക്കാം: ആസിഫിനോട് ചാക്കോച്ചൻ

‘ഫോൺ വിളിച്ചാൽ നീ എടുക്കില്ല, ഇതിനൊക്കെ നിനക്കു മറുപടി അയയ്ക്കാം അല്ലേ’…ആസിഫ് അലിയോട് ചാക്കോച്ചന്റെ മറുപടിയാണ്. ചാക്കോച്ചന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ കമന്റുമായി എത്തിയ ആസിഫ് അലിക്കാണ് ചാക്കോച്ചന്റെ ഈ രസകരമായ മറുപടി.

‘ആരും ആശങ്കപ്പെടരുത്, ഞങ്ങൾ മടങ്ങിയെത്തും’: ജോർദാനിൽ നിന്ന് പൃഥ്വി എഴുതുന്നു

‘ലോകമെമ്പാടുമുള്ള ഒരുപാട് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി കൊതിച്ച് കാത്തിരിക്കുന്നത്. ഒരു ദിവസം ഞങ്ങളും അവിടെയെത്തും. അതു വരെ നിങ്ങൾ സുരക്ഷിതരായിരിക്കുക’ വാദിറം മരുഭൂമിയിലെ ക്യാംപിൽ ആടുജിവിതം സിനിമയുടെ മറ്റു അണിയറപ്രവർത്തകർക്കൊപ്പം തങ്ങുന്ന നടൻ പൃഥ്വിരാജിന്റെ വാക്കുകളാണിത്. തങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പങ്കു വച്ചവർക്കായി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പൃഥ്വി ഇതു പറഞ്ഞത്.

സിംഗപ്പൂരില്‍ നിന്നെത്തിയ മകള്‍ക്ക് കൊറോണയെന്ന് വാര്‍ത്ത! പ്രതികരിച്ച് അജയ് ദേവ്ഗണ്‍

മകള്‍ നൈസയ്ക്ക് കൊറോണ ബാധിച്ചുവെന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് അജയ് ദേവ്ഗണ്‍. മകള്‍ സുഖമായിരിക്കുന്നുവെന്നും വാര്‍ത്ത വ്യാജമാണെന്നും അജയ് ട്വീറ്റ് ചെയ്തു. ‘അന്വേഷണങ്ങള്‍ക്ക് നന്ദി…കാജോളും നൈസയും സുഖമായിരിക്കുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.’ അജയ് ട്വീറ്റ് ചെയ്തു

അഞ്ചാം തവണയും കോവിഡ് ഫലം പോസിറ്റീവ്, ആശങ്കയില്‍ കനികയുടെ കുടുംബം

ലക്നൗ : കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ് തന്നെയെന്ന് റിപ്പോര്‍ട്ട്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. ശരീരം മരുന്നകളോട് പ്രതികരിക്കാത്തതില്‍ ആശങ്കയിലാണ് കനികയുടെ കുടുംബം. അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ