Skip links

news

‘സാധാരണ പനി പോലെ, വിശ്രമിച്ച് ഭേദമാക്കാം’; കൊറോണ ബാധിച്ച സോയ പറയുന്നു

‘ചെറിയ പനിപോലെയാണ്, നെഞ്ചില്‍ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്’   View this post on Instagram   Feeling So overwhelmed watching the Dr’s , nurses and hospital staff taking care of us fearlessly! No words can describe .. i can see their discomfort in their protective suits yet

ചെറുസിനിമകൾക്കായി ‘ക്യുബി’ വരുന്നു

നീണ്ട ടെലിവിഷൻപരിപാടികളും സിനിമകളും കാണാൻ മടിയുള്ളവർക്കുള്ള ഉത്തരമാണ് ക്യുബി എന്ന പുതിയ സ്ട്രീമിങ് ആപ്പ്. നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലുമൊക്കെയുള്ള നീണ്ട പരമ്പരകളും സിനിമകളും ചിലരിലെങ്കിലും മടുപ്പുളവാക്കാറുണ്ട്, പ്രത്യേകിച്ചും ഫോണിൽ മുഴുനീള പരമ്പരകൾ കാണാനിഷ്ടപ്പെടാത്തവരിൽ. ഇത്തരക്കാരെയാണ് 10 മിനിറ്റ് മാത്രമുള്ള ചെറുസിനിമകൾ പ്രദർശിപ്പിക്കുന്ന ക്യുബി ലക്ഷ്യമിടുന്നത്. സോഫി ടർണർ, ലിയാം ഹെംസ്‌വർത്ത് എന്നിവരൊക്കെ എത്തുന്ന ഒട്ടേറെ പുതിയ സിനിമകളാണ് ക്യുബി കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുള്ളത്. യാത്രചെയ്യുന്നവർക്കും

‘വ്യവസായം കനത്ത നഷ്ടത്തില്‍’, വൈദ്യുതി ബില്ലില്‍ ഇളവ് തേടി ഫിലിം ചേംബര്‍

വ്യവസായം കനത്ത നഷ്ടത്തിലാണെന്ന് കാട്ടി ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. വൈദ്യുതി ബില്ലിൽ ഇളവ് വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. അഖിലേന്ത്യാ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർദേശിച്ച പ്രകാരം മാർച്ച് 10 ന് തന്നെ തിയേറ്ററുകൾ അടച്ചിരുന്നെന്ന് ജനറൽ സെക്രട്ടറി വി.സി.ജോർജ് അയച്ച കത്തിൽ പറയുന്നു.

ഇനിയും സഹോദരിയെ പേടിപ്പിക്കാൻ നോക്കിയാൽ ഇതാകില്ല മറുപടി: പ്രതാപ് പോത്തൻ

വയോധികയായ സഹോദരിയെ ഫോണിൽ വിളിച്ച് പരിഭ്രാന്തി പരത്താൻ ശ്രമിച്ച അജ്ഞാതനെതിരെ നടൻ പ്രതാപ് പോത്തൻ. ആലുവയിൽ താമസിക്കുന്ന പ്രതാപ് പോത്തന്റെ സഹോദരിയെയാണ് പ്രതാപ് പോത്തനാണെന്ന വ്യാജേന വിളിച്ച് കോവിഡ് ഭീതി പരത്താൻ അജ്ഞാതൻ ശ്രമിച്ചത്. ഫോണിൽ വിളിച്ച് പ്രതാപ് പോത്തനാണെന്ന് പറഞ്ഞ് തുടർച്ചയായി ചുമയ്ക്കുകയായിരുന്നു. വിളിച്ച വ്യക്തിയെ കൃത്യമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കൽ തുടർന്നാൽ നിയമനടപടിയുണ്ടാകുമെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

‍‌ആ കുറിപ്പ് എനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി: അനശ്വര രാജൻ

സിനിമാ നടിയായതിനു ശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. അക്കാരണം കൊണ്ട് വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും നടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടൊരു അനുഭവവും അനശ്വര തുറന്നുപറയുകയുണ്ടായി. ‘ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹ ഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. വിവാഹവീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെ

വ്യവസായിയുമായുള്ള വിവാഹ വാര്‍ത്ത, പ്രതികരണവുമായി കീര്‍ത്തി സുരേഷ്

നടി കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാലിപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തി. ”ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ

വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു, നിയമ നടപടിക്കൊരുങ്ങി ജൂഹി റുസ്തഗി

തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി മിനിസ്‌ക്രീന്‍ താരം ജൂഹി റുസ്തഗി. ഇത്തരം സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സിനിമയിലെ ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം നല്‍കി നയന്‍താര

തമിഴ് സിനിമാ മേഖലയിലെ ദിവസവേതന ജീവനക്കാര്‍ക്ക് സഹായവുമായി നയന്‍താര. ഇവര്‍ക്കുള്ള സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി. ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. നയന്‍താര ഉള്‍പ്പടെ രണ്ട് നായികമാരാണ് സാമ്പത്തിക സഹായം നല്‍കിയത്. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം

മകള്‍ക്ക് തന്റെ മുഖം കണ്ട് ബോറടിച്ച് തുടങ്ങിയെന്ന് നടന്‍ കപില്‍ ശര്‍മ

മകളുമൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ കിട്ടിയ സന്തോഷത്തിലാണ് ബോളിവുഡ് നടനും ഹാസ്യതാരവുമായ കപില്‍ ശര്‍മ. ലോക്ക്ഡൗണ്‍ കാരണം രാജ്യം മുഴുവന്‍ വീട്ടിലിരിക്കുമ്പോള്‍ മകളുടെ കൂടെ ഇരിക്കാനും അവളുടെ കാര്യങ്ങള്‍ നോക്കാനും കിട്ടിയ അവസരമായിട്ടാണ് കപില്‍ ഇതിനെ കാണുന്നത്. ഇതിനെ വളരെ തമാശയോടെയാണ് അദ്ദേഹം പറഞ്ഞത്. എപ്പോഴും തന്റെ മുഖം കണ്ട് കണ്ട് മകള്‍ക്ക് ഇപ്പോള്‍ ബോറടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമെന്നാണ് കപില്‍ പറയുന്നത്. ഒരു സ്വകാര്യ

ഒടുവില്‍ ആശ്വാസവാര്‍ത്ത, കോവിഡ് ബാധിച്ച കനിക കപൂറിന്റെ ആറാമത്തെ ഫലം നെഗറ്റീവ്

ലക്നൗ : കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആറാമത്തെ പരിശോധന ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് തവണയും ഫലം പോസിറ്റീവ് ആയത് ഡോക്ടര്‍മാരെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. ഒരു തവണ കൂടി പരിശോധനാഫലം നെഗറ്റീവ് ആയാലെ താരത്തിന് വീട്ടിലേക്ക് മടങ്ങാന്‍