Skip links

“ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് രജനികാന്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അതെനിക്ക് സ്വീകരിക്കാനായില്ല”

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ തനിക്ക് നേരേ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്രമണം നടക്കുന്നുവെന്ന് നടി രാജിനി ചാണ്ടി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് രാജിനി.

 

മത്സരാര്‍ഥികളിലൊരാളായ രജിതിനെക്കുറിച്ച് രാജിനി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജിനിക്കെതിരേ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

 

”ഇത്തരം ഷോകള്‍ക്ക് ചേര്‍ന്നൊരു മത്സരാര്‍ഥിയല്ല ഞാന്‍. ഒന്നും അറിയാതെയാണ് ഞാന്‍ അതില്‍ പങ്കെടുത്തത്. ഒരു തമാശയായി മാത്രമാണ് ഞാന്‍ അതിനെ നോക്കി കണ്ടത്. ഈ പ്രായം എന്ന് പറയുന്നത് വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാം എന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എല്ലാം എന്റെ തെറ്റാണ്. ”

 

ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ പാഴാക്കിയെന്നും രാജിനി പറഞ്ഞു.

 

”ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് രജനികാന്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നിരുന്നു. എന്നാല്‍ അതെനിക്ക് സ്വീകരിക്കാനായില്ല. അതില്‍ എനിക്ക് വലിയ കുറ്റബോധമുണ്ട്”- രാജിനി കൂട്ടിച്ചേര്‍ത്തു.

Leave a comment