Skip links

ബിക്കിനിയണിഞ്ഞ് സഹോദരനൊപ്പം ചിത്രം; സാറ അലി ഖാനെതിരെ കടുത്ത വിമര്‍ശനം

സഹോദരന്‍ ഇബ്രാഹിം ഖാന്റെ ജന്മദിനത്തില്‍ സാറ അലി ഖാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് കടുത്ത വിമര്‍ശനം. സഹോദരന് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് സാറ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കാണ് വിമര്‍ശനം. മാലിദ്വീപിലെ അവധിയാഘോഷങ്ങള്‍ക്കിടയിലെടുത്ത ചിത്രങ്ങളാണിത്.

ബിക്കിനിയണിഞ്ഞാണ് സാറ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരനൊപ്പം നില്‍ക്കുമ്പോള്‍ ഇതുപോലെയുള്ള വേഷങ്ങള്‍ ധരിക്കാമോ എന്നാണ് ചിലര്‍ സാറയോടു ചോദിക്കുന്നത്. പ്രത്യേക മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ വേഷവിധാനത്തില്‍ ശ്രദ്ധിക്കാമായിരുന്നുവെന്നും പോസ്റ്റിനു ചുവടെ കമന്റുകളുണ്ട്.

Leave a comment