Skip links

പോലീസുകാരനെ ചുമരിനോട്‌ ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിച്ച് സുരേഷ് ഗോപി, ചിത്രം വൈറല്‍

ഒരു മാസ് വരവിനൊരുങ്ങിയിരിക്കുക തന്നെയാണ് സുരേഷ്ഗോപി. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ആക്ഷന്‍ ക്രൈം ത്രില്ലറിലൂടെയാണ് നടന്റെ ഗംഭീര തിരിച്ചുവരവ് ആരാധകര്‍ കാണാന്‍ പോകുന്നത്. കാവലിന്റെ ചിത്രീകരണം പുരോഗമിക്കവെ ലൊക്കേഷനില്‍ നിന്നൊരു ചിത്രം സുരേഷ്ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നു. ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്.

 

‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്-‘ ഇതാണ് അടിക്കുറിപ്പ്.

Leave a comment