Skip links

ദിവസക്കൂലിക്കാര്‍ ബുദ്ധിമുട്ടുന്നു; സംഭാവന നല്‍കി ശിവകുമാറും സൂര്യയും കാര്‍ത്തിയും

കൊറോണ ഭീതിയില്‍ രാജ്യത്തെ സിനിമാമേഖല പൂര്‍ണമായും സ്തംഭിച്ച സാഹചര്യമാണ്. പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകര്‍ക്ക് അന്നന്നത്തെ അന്നം മുട്ടി നില്‍ക്കുന്ന അവസ്ഥയാണ്. അക്കൂട്ടര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ തമിഴ് നടന്‍ ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും. മൂവരും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് പത്തു ലക്ഷം രൂപ കൈമാറി.

നടന്‍ ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം നല്‍കി. പ്രകാശ്‌രാജ് 150 അരിച്ചാക്കുകളാണ് സംഘടനക്ക് സംഭാവന നല്‍കിയത്. നടന്‍ രജനീകാന്ത്് 50 ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷവും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Leave a comment