Skip links

ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല: വിമര്‍ശകന് മറുപടിയുമായി മഞ്ജിമ

സമൂഹമാധ്യമത്തിലൂടെ വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടി നൽകി നടി മ‍ഞ്ജിമ മോഹൻ. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാൾ മോശം ഭാഷയിൽ പ്രതികരിച്ചത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് നടിയോട് ചോദിച്ചത്.

‘ഇപ്പോഴും നമുക്കിടയിൽ ഇത്തരം ആളുകൾ ഉണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകൾക്ക് മറുപടി നൽകാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല.’–മറുപടിയായി മഞ്ജിമ കുറിച്ചു.

Leave a comment