Skip links

‘കാമസൂത്ര’ താരം ഇന്ദിര വര്‍മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മീര നായര്‍ സംവിധാനം ചെയ്ത കാമസൂത്ര സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഇന്ദിര വര്‍മയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

താനിപ്പോള്‍ വിശ്രമത്തിലാണെന്നും അസുഖം അത്ര സുഖകരമല്ലെന്നും നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു. നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീ ഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിരയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗഭീതിയെത്തുടര്‍ന്ന് സീ ഗള്‍ തീയേറ്റര്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Leave a comment