Skip links

‘എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു’

ഈ ലോകത്ത് മമ്മുക്ക പറഞ്ഞാല്‍ മാത്രമേ ചേച്ചി കേള്‍ക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് .

മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-ന് സുകുമാരി വിട പറഞ്ഞപ്പോള്‍ ബാക്കി വച്ചത് എന്നെന്നും ഓര്‍ത്തിരിക്കുന്ന കുറേ കഥാപാത്രങ്ങളാണ്. ഇപ്പോള്‍ സുകുമാരിയമ്മയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സുകുമാരിയമ്മയും നടന്‍ മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം വിളിച്ചോതുന്നതാണ് കുറിപ്പ്. തന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂട്ടിയെന്ന് സുകുമാരി എപ്പോഴും പറയുമായിരുന്നുവെന്ന് ഫൈസല്‍ ഖാന്‍ ഓര്‍മ്മിക്കുന്നു.

Leave a comment